"കല്ലുവാഴയും ഞാവൽ പഴവും " ഓഡിയോ റിലീസ്.

     ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രായംകുറഞ്ഞ സംഗീത സംവിധായിക പന്ത്രണ്ട്  വയസ്സുകാരി ശ്രേയ എസ് അജിത് സംഗീതം നൽകിയ "കല്ലുവാഴയും ഞാവൽ പഴവും" എന്ന സിനിമയുടെ ഓഡിയോ റിലീസ്, എറണാകുളം പ്രസ്സ് ക്ലബ്ബിൽ വെച്ച് പ്രശസ്ത സംഗീത സംവിധായകൻ  ബിജിബാൽ നിർവഹിച്ചു. 

മധു ബാലകൃഷ്ണൻ, ശോഭ ശിവാനി, ലിബിൻസ്കറിയ, ശ്രേയ എസ് അജിത്,എ കെ വിജുബാൽ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിട്ടുള്ളത്.

 ഈ സിനിമയിലെ മറ്റു ശ്രേയയുടെ പിതാവും സംഗീതസംവിധായകനുമായ അജിത് സുകുമാരൻ, സംവിധായകൻ ദിലീപ് തോമസ്,നടൻ റോബിൻ, ഗാനരചയിതാവ് ശശികല വി മേനോൻ തുടങ്ങിയവർ ചടങ്ങിൽ  പങ്കെടുത്തു.

   പുതുമുഖങ്ങളായ റോബിന്‍ സ്റ്റീഫന്‍, വിസ്മയ പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിലീപ് തോമസ്സ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് " കല്ലുവാഴയും ഞാവല്‍ പഴവും ".

   മഠത്തില്‍ ഫിലിംസിന്റെ ബാനറില്‍ റഷീദ് മഠത്തില്‍   നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖങ്ങള്‍ തന്നെയായ ബിബിന്‍ ബാബു,സന്ദീപ് രവി,മിഥുന്‍ മോഹന്‍,ജസ്റ്റിന്‍ കുര്യന്‍,സുരേഷ് സുല്‍ത്താന്‍ ബത്തേരി,സഞ്ജയ്,റഷീദ് പിണറായി,രാജന്‍ ഏലപീടിക,അശോകന്‍,ഉപേന്ദ്ര നവരസ,റെനില്‍, ഭാഗ്യലക്ഷ്മി തുടങ്ങിയവരോടൊപ്പം സംവിധായകന്‍ ദിലീപ് തോമസ്സും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

   നജീം എസ് എ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു  പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജോസ് താന്നിക്കല്‍,കല-സുരേഷ്,മേക്കപ്പ്-രാജൂ കട്ടപ്പന,വസ്ത്രാലങ്കാരം-നീനു,എഡിറ്റര്‍-പീറ്റര്‍ സാജന്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അശ്വിന്‍ സാമുവല്‍,നൃത്തം-മിഥുന്‍ നത്താലി,പ്രൊജക്റ്റ് ഡിസെെര്‍-അശോകന്‍ പിണറായി,ലോക്കേഷന്‍-കുശാല്‍ നഗര്‍,വിരാജ് പേട്ട,കൂര്‍ഗ്ഗ്,വയനാട്. വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍